Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Officer

Kasaragod

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റ​ട​ക്കം ര​ണ്ടു ഡോ​ക്ട​ര്‍ മാ​ത്രം; എ​ണ്ണ​പ്പാ​റ ഗ​വ.​ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് തീ​രാ​ദു​രി​തം

എ​ണ്ണ​പ്പാ​റ: പ​നി​ രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധി​ക്കു​മ്പോ​ഴും കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യാ​യ എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക്ഷാ​മം പ​രി​ക്കാ​ന്‍ നാ​ളി​തു​വ​രെ​യാ​യി​ട്ടും ന​ട​പ​ടി​യാ​യി​ല്ല.

ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ വ​ന്ന​തോ​ടെ രോ​ഗി​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി ഇ​താ​ണ് സ്ഥി​തി. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും ഡോ​ക്ട​ര്‍​മാ​രെ കി​ട്ടാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ര്‍.

രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ വ​ന്ന​തോ​ടെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ഉ​ണ്ടാ​യി​രു​ന്ന ഒ​പി ഉ​ച്ച​യ്ക്കു 12 വ​രെ​യാ​ക്കി ചു​രു​ക്കി.

ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം എ​സ്‌​സി, എ​സ്ടി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്താ​ണ് കോ​ടോം-​ബേ​ളൂ​ര്‍. 105 ഉ​ന്ന​തി​ക​ളാ​ണ് എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. അ​സു​ഖം ബാ​ധി​ച്ച​വ​രെ 20 കി​ലോ​മീ​റ്റ​റി​ല്‍ അ​ധി​കം അ​ക​ലെ​യു​ള്ള കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

പ​നി​ബാ​ധ കൂ​ടി​യ​തോ​ടെ 200-300 രോ​ഗി​ക​ളാ​ണ് നി​ത്യ​വും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. പി​എ​സ്‌​സി വ​ഴി നി​യ​മി​ത​രാ​യ ര​ണ്ടു ഡോ​ക്ട​ര്‍​മാ​രും പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച ഒ​രു ഡോ​ക്ട​റു​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ പി​എ​സ്‌​സി വ​ഴി നി​യ​മി​ത​നാ​യ ഒ​രു ഡോ​ക്ട​ര്‍ ഇ​ല്ലാ​താ​യി​ട്ട് ര​ണ്ടു വ​ര്‍​ഷ​മാ​യി.

നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. പ​ല​പ്പോ​ഴും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​മ്പോ​ള്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. ഇ​തോ​ടെ രോ​ഗി​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

 

Latest News

Corehub Up